തായ്‍ലാൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നുവീണ് 28 മരണം

ബാങ്കോക്ക്: തായ്‍ലാൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നുവീണ് 28 മരണം. 64 പേർക് പരിക്കേറ്റു. നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ക്രെയിനാണ് തകർന്ന് വീണത് ക്രെയിൻ വീണതിന് പിന്നാ​ലെ ട്രെയിനിലെ ചില ബോഗികളിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.

195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പ്രാദേശിക സമയം ഒമ്പത് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്ക് ട്രെയിനിലെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ തായ്‍ലാൻഡ് സർക്കാർ ഉത്തരവിട്ടുണ്ട്.

ബാങ്കോക്കിൽ നിന്ന് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഉബോൺ റാചാതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ചൈനയുടെ സാ​ങ്കേതിക സഹായത്തോടെ നിർമിക്കുന്ന ആകാശ റെയിലിന്റെ നിർമാണത്തിന് വേണ്ടിയാണ് ക്രെയിൻ കൊണ്ട് വന്നത്. ബാങ്കോക്കിനെ അയൽ രാജ്യങ്ങളുമായി വരെ ബന്ധിപ്പിക്കുന്നതാണ് പുതിയ റെയിൽവേ ശൃംഖല.

ക്രെയിൻ വീണയുടൻ തെറിച്ച് പോയതിനാലാണ് വലിയ അപകടത്തിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടതെന്ന് ട്രെയിനിലെ ജീവനക്കാരും യാത്രക്കാരനും മൊഴി നൽകി. അപകടത്തിന് ആരെങ്കിലും കാരണക്കാരായിട്ടു​ണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തായ്‍ലാൻഡ് പ്രധാനമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ ഇതാദ്യമായല്ല തായ്‍ലാൻഡിലുണ്ടാവുന്നത്.

Tags:    
News Summary - At least 28 killed after crane collapses on train in Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.