ധാക്ക: ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 25 പേർ മുങ്ങി മരിച്ചതായി റിേപാർട്ട്. നൂറോളം യാത്രക്കാരുമായി പടിഞ്ഞാറൻ ധാക്കയിലേക്ക് നീങ്ങുകയായിരുന്ന ബോട്ടാണ് ബുറിഗംഗ നദിയിൽ മുങ്ങിയത്. മരിച്ചവരിൽ ആറു സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്യുന്നു.
മറ്റൊരു യാത്ര ബോട്ടുമായി ഇടിച്ചാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്നുണ്ട്. ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് മരണസംഖ്യ ഉയർത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണങ്ങളിലുണ്ടാവുന്ന വീഴ്ച കാരണം ബോട്ടപകടങ്ങൾ ബംഗ്ലാദേശിൽ പതിവാണ്. രാജ്യത്തെ ഏറ്റവും വലിയ ബോട്ട് സ്റ്റേഷനായ സന്ദർഗട്ടിന് സമീപമാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.