യു.എസിലെ മിസിസിപ്പിയിൽ ചുഴലിക്കാറ്റ്: 23 പേർ മരിച്ചു

വാഷിംഗ്ടൺ: യു.എസിലെ മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. 160 കിലോമീറ്ററോളം ദൂരത്ത് നാശം വിതച്ച ചുഴലിക്കാറ്റിൽ നാല് പേരെ കാണാതായി. നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് അനുഭവപ്പെട്ടത്.

നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. നിരവധിയാളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങികിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - At Least 23 Dead After Mississippi Tornadoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.