ചൈ​ന​യി​ലെ സി​ൻ​ജ്യ​ങ്​ പ്ര​വി​ശ്യ​യി​ൽ താ​ടി​ക്കും ബുർഖക്കും വി​ല​ക്ക്​

ബെയ്ജിങ്: ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യയായ സിൻജ്യങ്ങിൽ നീണ്ടതാടി വെക്കുന്നതിനും മുഖം മൂടുന്ന വസ്ത്രങ്ങൾക്കും വിലക്ക്. തീവ്രവാദ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് പുതിയ നിയമെമന്നാണ് അധികൃതരുടെ വിശദീകരണം. ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂർ മുസ്ലിംകളുടെ പ്രധാന കേന്ദ്രമാണ് സിൻജ്യങ്. ശനിയാഴ്ച മുതൽ നിലവിൽ വന്ന പുതിയ നിയമമനുസരിച്ച് നിരവധി നിയന്ത്രണങ്ങളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. 

കുട്ടികളെ സർക്കാർ സ്കൂളുകളിൽ മാത്രം ചേർക്കുക, കുടുംബാസൂത്രണത്തെ എതിർക്കരുത്, വിവാഹത്തിന് മതപരമായ രീതികൾ ഉപേക്ഷിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. സർക്കാർ വെബ്സൈറ്റിൽ നിയമത്തി​െൻറ പൂർണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതി​െൻറ രൂപം വ്യക്തമാക്കിയിട്ടില്ല. ഒരു കോടിയോളം മുസ്ലിംകൾ സിൻജ്യങ്ങിൽ കഴിയുന്നുണ്ട്. ഇൗ പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളിലായുണ്ടായ സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. 

വിഘടനവാദികളെയാണ് വധിച്ചതെന്നാണ് ചൈനയുടെ വാദം. എന്നാൽ, ഭരണകൂടത്തി​െൻറ അടിച്ചമർത്തൽ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നതെന്നാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ പറയുന്നത്.

Tags:    
News Summary - xinjiang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.