കാബൂൾ: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പേരിലെ ആൺകോയ്മക്കെതിരെ അഫ്ഗാൻ വനിതകളുടെ വേറിട്ട പോരാട്ടം. സ്വന്തം പേരിലല്ലാെത ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ മകൾ എന്ന നിലയിലാണ് അഫ്ഗാൻ വനിതകൾ അറിയപ്പെടുന്നത്. വിവാഹക്ഷണക്കത്തുകളിലും സ്വന്തം ഖബറിടത്തിൽപോലും അവരുടെ പേര് കാണാനാവില്ല. ഇതിനെതിരെ ‘എെൻറ പേര് എവിടെ’ എന്ന ഹാഷ്ടാഗിൽ ഒാൺലൈൻ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരുകൂട്ടം അഫ്ഗാൻ യുവതികൾ.
േപരിലൂടെ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായാണ് ഇവർ ഇതിനെ കാണുന്നത്. അഫ്ഗാനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ ജൂലൈ ആദ്യത്തിലാണ് ഒരു കൂട്ടം യുവതികൾ ഇൗ ഒാൺലൈൻ കാമ്പയിന് തുടക്കം കുറിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഫോേട്ടാകൾക്കും കമൻറുകൾക്കുമൊപ്പമായിരുന്നു ഇവർ ഇത് പോസ്റ്റ് ചെയ്തത്. പുരുഷന്മാർ അടക്കം രാജ്യത്തെ നൂറുകണക്കിന് പേർ ഉടൻ ഇതേറ്റെടുത്തു. അഫ്ഗാനിലെ സെലിബ്രിറ്റികൾ അടക്കം പിന്തുണയുമായി രംഗത്തെത്തി. പുരുഷന്മാർ അവരുടെ ഭാര്യമാരുടെ പേരുകൾ പരസ്യമായി എഴുതി. പ്രേദശിക ചാനലുകളിൽ പ്രധാന വാർത്തകളായി.
കഴിഞ്ഞ ആഴ്ച കാബൂളിലും യോഗം നടന്നു. നിരവധിസ്ത്രീകളാണ് പെങ്കടുത്തത്. ഒരു മന്ത്രിയും പണ്ഡിതന്മാരും അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ സംസാരിച്ചു. പുരുഷന്മാരുടെ പേരിൽ സ്ത്രീകൾ അറിയപ്പെടുന്നത് നൂറ്റാണ്ടുകളോളം പഴക്കമുള്ള ഇവിടുത്തെ ഗോത്ര സംസ്കാരമാണെന്നാണ് അഫ്ഗാനിലെ സാമൂഹികശാസ്ത്രകാരന്മാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.