??????? ??????? ???????????

ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു

ന്യൂയോര്‍ക്ക്: കൊറോണാ വൈറസി​​െൻറ പ്രഭവകേന്ദ്രമെന്ന്​ വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അമേരിക്കയിലെ പ്രമുഖ വാർത്താ ചാനൽ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്​തു. വവ്വാൽ, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാർക്കറ്റിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടത്രെ.

ലോകം മുഴുവൻ കൊടുങ്കാറ്റി​​െൻറ വേഗതയിൽ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാർക്കറ്റിൽനിന്ന്​ ജനങ്ങളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്. എന്നാൽ, ഇതി​​െൻറ ഭീതിയിൽനിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറന്നത്​ അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് വൈറസ് പടർന്നതെന്നാണ് കരുതപ്പെടുന്നത്.

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

Tags:    
News Summary - wet market in china reopened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.