ജകാർത്ത: മൗണ്ട് അഗുങ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയിലെ വിമാനത്താവളം അടച്ചു. 2500 മീറ്റർ ദൂരപരിധിവരെ ചാരവും പുകയും വമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച പുലർച്ചയാണ് വിമാനത്താവളം അടച്ചത്. 450ഒാളം വിമാനങ്ങൾ റദ്ദാക്കി. 75,000ത്തോളം പേരെ ഇത് ബാധിക്കുമെന്ന് പറയപ്പെടുന്നു.
ആഞ്ഞടിക്കുന്ന കാറ്റിൽ ചാരം തെക്കു പടിഞ്ഞാറൻ ദ്വീപായ ജാവവരെ എത്തുമെന്നും ഇത് വിമാനങ്ങൾക്ക് വൻ ഭീഷണിയുയർത്തുമെന്നും എൻജിനുകൾ കത്തിപ്പോകാൻ വരെ സാധ്യതയുണ്ടെന്നും ആസ്ട്രേലിയയിലെ ഡാർവിനിലുള്ള ‘റീജനൽ വോൾകാനിക് ആഷ് അഡ്വൈസറി സെൻറർ’ മുന്നറിയിപ്പ് നൽകി. ഇന്തോനേഷ്യയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന ദ്വീപാണ് ജാവ.
വ്യാഴാഴ്ചയാണ് അഗ്നിപർവതം പുകയും ചാരവും തുപ്പിത്തുടങ്ങിയത്. ബാലിയിലെ വിനോദസഞ്ചാര കേന്ദ്രമായ ‘കുറ്റാ’യിൽനിന്ന് 70 കി.മീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1963ൽ ഉണ്ടായ അവസാന സ്ഫോടനത്തിൽ 1,100ലേറെ പേർ െകാല്ലപ്പെട്ടിരുന്നു. വീണ്ടും സ്േഫാടനത്തിനുള്ള സാധ്യതകൾ കണ്ടതിനെതുടർന്ന് ആയിരക്കണക്കിനു പേരെ കഴിഞ്ഞവർഷം പരിസരത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.