വാഷിങ്ടൺ: യുക്രെയ്ൻ യാത്രാവിമാനത്തിൽ രണ്ടു മിസൈലുകൾ പതിച്ചതായി വ്യക്തമാക്കു ന്ന പുതിയ ദൃശ്യം പുറത്ത്. മിസൈലുകൾ പതിച്ചിട്ടും മിനിറ്റുകൾ പറന്ന ശേഷമാണ് വിമാനം ക ത്തിയമർന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യത്തിൽ വ്യക്തമാക്കുന്ന ു. ആദ്യ മിസൈൽ പതിച്ചപ്പോൾ തന്നെ വിമാനത്തിെൻറ ട്രാൻസ്പോണ്ടർ നശിച്ചു.
സെക്കൻറിനുള്ളിൽ രണ്ടാമത്തെ മിസൈലും പതിച്ചതായും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്.
ജനുവരി എട്ടിന് വിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരും അടക്കം 176 പേരാണ് മരിച്ചത്.
ഇറാനിയൻ സൈനികകേന്ദ്രത്തിൽനിന്ന് നാലു മൈൽ അകലെയുള്ള ഗ്രാമത്തിലെ കെട്ടിടത്തിെൻറ മുകളിൽനിന്നാണ് ദൃശ്യം ചിത്രീകരിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.
ബ്ലാക്ക് ബോക്സ് കൈമാറണം –യുക്രെയ്ൻ
കിയവ്: ഇറാെൻറ മിസൈലേറ്റ് തകർന്ന യുക്രെയ്ൻ ഇൻറർനാഷനൽ എയർൈലൻസ് വിമാനത്തിെൻറ ബ്ലാക്േബാക്സ് കൈമാറണമെന്ന് യുക്രെയ്ൻ. ബ്ലാക്ക് ബോക്സ് ശരിയായ രീതിയിൽ പരിശോധിക്കുന്നതിന് എല്ലാ മാർഗങ്ങളും കൈക്കൊള്ളുമെന്ന് യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച അന്വേഷണത്തിെൻറ തെളിവുകൾ ശരിയായ സൂക്ഷിക്കേണ്ടതുണ്ടെന്നും യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.