വാഷിങ്ടൺ: അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക് ഭീകരക്യാമ്പുകൾ തകർക്കാൻ യു.എസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. മേഖലയിൽ വർധിച്ചുവരുന്ന തീവ്രവാദം ഇല്ലാതാക്കാനാണ് യു.എസ് നീക്കമെന്നാണ് റോയിേട്ടഴ്സ് റിപ്പോർട്ട്. ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ട്രംപ് ഭരണകൂടം ചർച്ചചെയ്തെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ വൈറ്റ്ഹൗസും പെൻറഗണും പ്രതികരിക്കാൻ വിസമ്മതിച്ചു. താലിബാനെ നേരിടാനായി അഫ്ഗാനിസ്താനിൽ യു.എസ് കൂടുതൽ സൈനികരെ നിയോഗിച്ചിരുന്നു.
എന്നാൽ, താലിബാനുമേൽ വിജയം നേടാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് പാക് സഹായത്തോടെ അഫ്ഗാനിൽ പ്രവർത്തിക്കുന്ന ഭീകരക്യാമ്പുകളെ ലക്ഷ്യമിടാൻ യു.എസ് തീരുമാനിച്ചത്. അഫ്ഗാനിസ്താനിൽ ഭീകരതക്കെതിരായ പോരാട്ടത്തിൽ യു.എസ് വിജയിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.