ലാഹോർ: ലാഹോർ എൻ-120 മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോെട്ടടുപ്പ് പൂർത്തിയായി. അഴിമതിക്കേസിൽ നവാസ് ശരീഫ് രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പോളിങ് സ്റ്റേഷനുകൾക്കുമുന്നിൽ രാവിെല മുതൽ തിരക്കനുഭവപ്പെട്ടതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാർലമെൻറ് സീറ്റിലേക്ക് 44 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോെട്ടടുപ്പ്. പോളിങ് സ്റ്റേഷനുകളുടെ അകത്ത് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇൗ നിർദേശത്തിൽ പിന്നീട് മാറ്റം വരുത്തി. പാകിസ്താൻ മുസ്ലിം ലീഗ്-എൻ പാർട്ടിയുടെ ഖുൽസൂമും തെഹ്രീകെ ഇൻസാഫിെൻറ ഡോ. യാസ്മിൻ റാഷിദും തമ്മിലാണ് പ്രധാനമത്സരം. പി.എം.എൽ-എന്നിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ ഖുൽസൂമിനാണ് വിജയസാധ്യത.
പലയിടങ്ങളിലും പി.എം.എൽ-എൻ, പി.ടി.െഎ പ്രവർത്തകർ തമ്മിൽ കൈയേറ്റമുണ്ടായി. മൂന്നുലക്ഷത്തിൽപരം വോട്ടർമാർക്ക് 220 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. ആകെയുള്ള 3,21,786 വോട്ടർമാരിൽ 1,42,144 പേർ വനിതകളാണ്. ചരിത്രത്തിലാദ്യമായി ബയോമെട്രിക് സംവിധാനവും വോെട്ടടുപ്പിന് ഉപയോഗിച്ചിരുന്നു.
39 പോളിങ് സ്റ്റേഷനുകളിലായി 100 ബയോമെട്രിക് സംവിധാനമാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.