Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ നാശം വിതച്ച് ‘ഹാറ്റോ’ കൊടുങ്കാറ്റ്
ബെയ്ജിങ്: തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ ഇതുവരെ 16 പേരാണ് മരിച്ചത്. 27,000 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി. വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശിയത്. കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.
ശക്തമായ കാറ്റിൽ ജനങ്ങളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം പറന്നുപോകുന്നതിെൻറ ഭീതിജനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കാറ്റിനു പിന്നാലെയെത്തിയ കനത്ത മഴയിൽ നഗരം പകുതിയിലധികം വെള്ളത്തിലായ അവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.