കിമ്മിന്‍റെയും ട്രംപിന്‍റെയും ഉച്ചഭക്ഷണത്തിന് കൊഞ്ച് കോക്ക് ടെയ് ലും ഒക്ടോപസും ബ​ർ​ഗ​റും

സിംഗപ്പൂർ: ലോകത്തിലെ രണ്ട് പ്രധാന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന മെനു നിരായുധീകരണമായിരുന്നുവെങ്കിലും കാംപെല്ല ഹോട്ടൽ അധികൃതർ ഇരുവർക്കും വേണ്ടി ഒരുക്കിയത് ഗംഭീര ഉച്ചഭക്ഷണം. അങ്ങനെ ചരിത്ര ഉച്ചകോടിയുടെ ഉച്ചഭക്ഷണത്തിന്‍റെ മെനുവും ചരിത്രത്തിൽ ഇടം പിടിക്കുമെന്നുറപ്പ്. യാങ്ഷോ ഫ്രൈഡ് റൈസും ഡാർക്ക് ചോക്ലെറ്റും കൊഞ്ച് കോക്ക് ടെയ് ലും ഓക്ടോപസും അടങ്ങുന്ന കിടിലൻ ഭക്ഷണമാണ് കൂടിക്കാഴ്ചയോടനുബന്ധിച്ച് കാംപെല്ലയുടെ അടുക്കളയിൽ ഒരുങ്ങിയത്. ചൈനീസ്, കൊറിയൻ, മലായ്, പാശ്ചാത്യ വിഭവങ്ങൾ ചേർന്ന സമൃദ്ധമായ ഭക്ഷണമായിരുന്നു നേതാക്കൾക്ക് വേണ്ടി നിരന്നത്. 

കൊഞ്ച് കോക്ക് ടെയ് ലിനും അവാക്കാഡോ സാലഡിനും പുറമെ മലായ് രീതിയിൽ തയാറാക്കിയ പച്ചമാങ്ങ കെരാബും ഹണി ലൈം കൊണ്ട് അലങ്കരിച്ച ഒക്ടോപസുമായിരുന്നു സ്റ്റാർട്ടർ വിഭവങ്ങൾ. ഭക്ഷണപ്രിയനായ ഡോണൾഡ് ട്രംപ് പ്രതീക്ഷിച്ചതുപോലെ രണ്ടാമത്തെ കോഴ്സിൽ തെരഞ്ഞെടുത്തത് കെച്ചപ്പിൽ മുക്കിയെടുത്ത ബീഫ് സ്റ്റീക്ക്. കൂടെ ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച ബ്രോക്കോളിയും റെഡ് വൈൻ സോസും.

എന്തായാലും ട്രംപ്-കിം ചർച്ചയിൽ ചൈനക്കുള്ള നിർണായക സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് വിഭവവും മെനുവിൽ ഉൾപ്പെടുത്താൻ കാംപെല്ല മറന്നില്ല. മധുരവും പുളിയും സമാമസമം ചേർത്ത് പൊരിച്ചെടുത്ത പോർക്കും യാങ്ഷോ ഫ്രൈഡ് റൈസും ചില്ലി സോസും ചൈനീസ് തനിമ നഷ്ടപ്പെടാതെയാണ് ഷെഫ് തയാറാക്കിയത്. 

ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായ കിമ്മിനുവേണ്ടി ചോളത്തിൽ വരട്ടിയെടുത്ത കോഡ് മത്സ്യവും റാഡിഷും ഏഷ്യൻ പച്ചക്കറികളും ചേർത്തുണ്ടാക്കിയ പ്രത്യേക ഡിഷും തയാറാക്കിയിരുന്നു.

മെയ്ൻ കോഴ്സിന്‍റെ അവസാനം ഡെസേർട്ട് ഹേഗൻ ഡാസ് വാനില ഐസ്ക്രീം മധുരപ്രിയനായ ട്രംപ് രണ്ടോ മൂന്നോ സ്കൂപ്പ് അകത്താക്കുമെന്ന് ഉറപ്പ്.

ഉ​ച്ച​കോ​ടി​ക്കൊ​പ്പം ഹി​റ്റാ​യി
സിം​ഗ​പ്പൂ​ർ: ച​രി​ത്ര ഉ​ച്ച​കോ​ടി​ ആ​ഘോ​ഷം സിം​ഗ​പ്പൂ​രു​കാ​ർ​ക്ക്​ ഒ​രു പു​ത്ത​ൻ വി​ഭ​വം സ​മ്മാ​നി​ച്ചു. സിം​ഗ​പ്പൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ സ്​​കോ​ട്ട്സ്​​ പ്ലാ​സ​യാ​ണ്​ ഉ​ച്ച​കോ​ടി​യു​െ​ട ഒാ​ർ​മ​ക്കാ​യി പൊ​തു​​ജ​ന​ങ്ങ​ൾ​ക്ക്  കൊ​റി​യ​ൻ-​അ​മേ​രി​ക്ക​ൻ ചേ​രു​വ​യി​ൽ ത​യാ​റാ​ക്കി​യ ‘കിം-​ട്രം​പ്​ ബ​ർ​ഗ​റു’​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. വി​ത​ര​ണ​ത്തി​നൊ​രു​ക്കി​യ 250 സൗ​ജ​ന്യ ബ​ർ​ഗ​റു​ക​ൾ 25 മി​നി​റ്റു​ക​ൾ​ക്ക​കം ചൂ​ട​പ്പം​പോ​ലെ ആ​ളു​ക​ൾ റാ​ഞ്ചി​ക്കൊ​ണ്ട്​ പോ​യി.

ഇ​തി​ലൂ​ടെ ആ​ളു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പു​തു​ക്കു​ക എ​ന്ന ഉ​​പ​േ​ദ​ശം​കൂ​ടി ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. എ​രി​വാ​ർ​ന്ന കൊ​റി​യ​ൻ രു​ചി​യും അ​മേ​രി​ക്ക​ൻ ചേ​രു​വ​ക​ളും കൂ​ടി​ച്ചേ​ർ​ന്ന പു​തി​യ ബ​ർ​ഗ​ർ വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചാ​ണ്​ സിം​ഗ​പ്പൂ​രു​കാ​ർ അ​ക​ത്താ​ക്കി​യ​ത്. ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച്​ അ​ടു​ത്ത​ദി​വ​സം കൂ​ടു​ത​ൽ മി​നി ബ​ർ​ഗ​റു​ക​ൾ കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ ത​യാ​റാ​യി. ​

Tags:    
News Summary - For Trump-Kim Lunch, Prawn Cocktail, Octopus, Haagen-Dazs Ice-cream-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.