Posted On
date_range Updated On
date_range ട്രംപിനുവേണ്ടി പ്രണയഗാനം ആലപിച്ച് ദുതേർതെ
മനില: യു.എസ് പ്രസിഡൻറ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനായി പ്രണയഗാനം ആലപിച്ച് ഫിലിപ്പീൻസ് പ്രസിഡൻറ് െറാഡ്രിഗോ ദുതേർതെ. ഫിലിപ്പീൻസിെൻറ തലസ്ഥാനമായ മനിലയിലെ ഗാലയിൽ നടക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ (ആസിയാൻ) രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലെ അത്താഴവിരുന്നിലാണ് ദുതേർതെ ഫിലിപ്പീനോ ഗാനം ആലപിച്ചത്. ‘‘നീ എെൻറ ലോകത്തിെൻറ വെളിച്ചമാണ്, എെൻറ ഹൃദയത്തിെൻറ പകുതിയും നീയാണ്’’ എന്ന അർഥം വരുന്ന ഗാനമാണ് ദുതേർതെ ട്രംപിനുവേണ്ടി പാടിയത്. പാട്ടുപാടി കഴിഞ്ഞശേഷം ട്രംപിെൻറ നിർദേശമനുസരിച്ചാണ് പാട്ടുപാടിയതെന്ന് ദുതേർതെ പറഞ്ഞു. പരുക്കൻ സ്വഭാവം കാരണം ‘കിഴക്കിെൻറ ട്രംപ്’ എന്നാണ് ദുതേർതെ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.