തായ്​ലാൻഡിൽ 188 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 600 ആയി

ബാ​ങ്കോക്ക്​: തായ്​ലാൻഡിൽ പുതുതായി 188 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ തായ്​ലാൻഡിലെ രോഗബാധിതരുടെ എണ്ണം 600 ആയി. കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ തായ്​ലാൻഡിൽ കഴിഞ്ഞ ദിവസം വൻ വർധനയാണുണ്ടായത്​.

മുമ്പ്​ കോവിഡ്​ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവർക്കാണ്​ രോഗബാധയുണ്ടായിരിക്കുന്നത്​. ബാ​ങ്കോക്കിലാണ്​ രോഗബാധിതർ ഏറ്റവും കൂടുതൽ. യുവാക്കളുൾപ്പടെയുള്ളവർ പൊതുസമ്പർക്കം ഒഴിവാക്കാത്തത്​ തായ്​ലാൻഡിൽ സ്ഥിതി രൂക്ഷമാക്കുന്നുണ്ട്​. സുരക്ഷക്കായി ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന്​ തായ്​ലാൻഡ്​ ആരോഗ്യപ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Thailand reports 188 new coronavirus cases-World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.