അന്തരിച്ച തായ്ലന്‍ഡ് രാജാവിനെ അപമാനിച്ചെന്നാരോപിച്ച് സ്ത്രീയെ ‘മുട്ടുകുത്തിച്ചു’

ബാങ്കോക്: അന്തരിച്ച തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിനെ അപമാനിച്ചെന്നാരോപിച്ച് സ്ത്രീയെ പൊലീസ് ബലമായി അദ്ദേഹത്തിന്‍െറ ചിത്രത്തിന് മുന്നില്‍ മുട്ടുകുത്തിച്ച് നമസ്കരിപ്പിച്ചു. രാജ്യത്തെ കോ സാമി ദ്വീപിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാജാവിന്‍െറ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനില്‍ രാജാവിനെ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനാണ് 43കാരിയെ പരസ്യമായി ശിക്ഷിച്ചത്.

പൊലീസ് സ്റ്റേഷനു മുന്നിലെ രാജാവിന്‍െറ ചിത്രത്തിന് മുന്നില്‍ മുട്ടുകുത്തിച്ച് കൈകൂപ്പിക്കുകയും പിന്നീട് പുറത്തത്തെിച്ച്  ജനങ്ങളുടെ മുന്നിലും ശിക്ഷ ആവര്‍ത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ജനക്കൂട്ടവും ഇവരോട് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നതായുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീക്കെതിരെ രാജാവിനെ അപമാനിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മരണത്തില്‍ അനുശോചിച്ച് എല്ലാവരും കറുപ്പും വെളുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന സര്‍ക്കാര്‍ ആഹ്വാനവും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ചിലയിടങ്ങളില്‍ ഇത് ധരിക്കാത്തവര്‍ക്കെതിരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജാവിന്‍െറ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബാങ്കോക്കിലെ കൊട്ടാരത്തിന് മുന്നില്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പല രാജ്യങ്ങളും തായ്ലന്‍ഡിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Thailand King

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.