ബാേങ്കാക്ക്: ഒമ്പതു ദിവസം മുമ്പ് തായ്ലൻഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ കണ്ടെത്തിയെങ്കിലും ഇവർ പുറം ലോകം കാണാൻ മാസങ്ങളെടുക്കുമെന്നാണ് സൂചന.കനത്ത മഴയെത്തുടർന്ന് ഗുഹയിൽ അകപ്പെട്ട് പോയ സംഘത്തെ മൺസൂൺ അവസാനിക്കുന്ന ഒക്ടോബറിനുശേഷമേ പുറത്തെത്തിക്കാൻ സാധിക്കൂവെന്നാണ് റിപ്പോർട്ട്.
10 കിലോമീറ്ററോളം നീളമുള്ള ഗുഹയുടെ അങ്ങേയറ്റത്താണ് കുട്ടികളും കോച്ചും സുരക്ഷിതമായി സ്ഥാനം പിടിച്ചിരിക്കുന്നത്. മഴക്കാലത്ത് ഗുഹക്കുള്ളില്‍ 16 അടിയോളം വെള്ളം കയറും. അതിനാല്‍ കുട്ടികളെ നീന്തലടക്കമുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനാണ് ആദ്യം ശ്രമിക്കുകയെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ഗുഹയിൽ ചളിയും വെള്ളവുമാണ്. വെളിച്ചം നന്നേ കുറവും.
13 പേരും ഗുഹക്കുള്ളിലുണ്ടെന്ന് കഴിഞ്ഞദിവസം കുട്ടികൾ മുങ്ങല്‍വിദഗ്ധരെ അറിയിച്ചിരുന്നു. 11നും 16നുമിടയിൽ പ്രായമുള്ള കുട്ടികളും 25 കാരനായ കോച്ചും ജീവനോടെയുണ്ടെന്ന് തെളിയിച്ച് മണ്ണ് പുതഞ്ഞ ഫുട്ബാള്‍ ജേഴ്സിയില്‍ നില്ക്കുന്ന ഇവരുടെ ഫോട്ടോകളും വിഡിയോകളുമാണ് പ്രത്യേക സംവിധാനത്തിലൂടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലഭിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമായതുകൊണ്ടുതന്നെ ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കുക എന്നതായിരിക്കും ആദ്യ നടപടി. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരെയും അവരുടെ ആരോഗ്യ പരിശോധനക്കായി ഗുഹക്കകത്തേക്ക് അയക്കുന്നുണ്ട്.
കുട്ടികൾക്ക് മാതാപിതാക്കളുമായി ആശയവിനിമയം നടത്താനായി ടെലിഫോൺ സൗകര്യം ഏർപ്പാടാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഏകദേശം നാലുമാസം കഴിയാനുള്ള ഭക്ഷണവും സാധനങ്ങളും ഗുഹക്കുള്ളിൽ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിൽ പർവതം തുരക്കുന്നവർ അതു തുടർന്നു െകാണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.