ബാങ്കോക്ക്: തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിനിടെ അണുബാധയേറ്റ തായ് നേവി സീൽ അംഗം മരിച്ചു. ബയ്റൂട്ട് പക്ബര എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഗുഹയിലെ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനിടെ രക്തത്തിൽ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു.
2018 ജൂൺ 23നാണ് തായ്‌ലാൻഡിലെ 'താം ലുവാങ് നാങ് നോൻ' എന്ന ഗുഹയിലേക്ക് ഫുട്ബാൾ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം കയറിയത്. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതോടെ ഇവർ ഗുഹയിൽ അകപ്പെടുകയായിരുന്നു.
ജൂലൈ രണ്ടിനാണ് കുട്ടികളെ ഗുഹയിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട്, അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ജൂലൈ 10ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ മുൻ തായ്‌ലൻഡ് നേവി ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ദ്ധനുമായ സമൻ കുനാൻ ജൂലൈ ആറിന് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.