കുന്ദുസ്​ അഫ്​ഗാനിസ്​താൻ തിരിച്ചു പിടിച്ചു

കാബൂൾ: താലിബാ​ൻ ആധിപത്യമുറപ്പിച്ചിരുന്ന കുന്ദുസ്​ അഫ്​ഗാൻ സൈന്യം തിരിച്ചു പിടിച്ചു. നാറ്റോയുടെയും അഫ്​ഗാൻ സൈന്യത്തി​െൻറയും സംയുക്​ത സംഘമാണ്​ താലിബാനിൽ നിന്ന്​ തന്ത്രപ്രധാന നഗരമായ കുന്ദുസ്​ തിരിച്ചു പിടിച്ചത്​. നഗരത്തിൽ കൂടുതൽ സുരക്ഷ​െയാരുക്കുമെന്ന്​ നാറ്റോ അറിയിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസമാണ്​ കുന്ദുസും ഹെൽമന്ദും താലിബാൻറെ നേതൃത്വത്തിലുള്ള സായുധസംഘം അക്രമിച്ചത്​. താലിബാൻ നടത്തിയ ആസുത്രിത നീക്കത്തിലൂടെ നാലുവശത്തുനിന്നുമുണ്ടായ ആക്രമണത്തിൽ ഒരു പൊലീസുകാരനടക്കം നിരവധി അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ കാബൂളിലെ വസീറാബാദിൽ മാർക്കറ്റിലുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും 35 പേർക്ക്​ പരിക്കേൽക്കുകയും ​ചെയ്​തു.

 

Tags:    
News Summary - taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.