കാബൂൾ: വടക്ക് അഫ്ഗാനിസ്താനിലെ പർവാൻ പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ എട്ട് അഫ്ഗാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പർവാനിലെ ബാഗ്രാമിലുള്ള സേനാതാവളത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ.കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. മണിക്കൂറുകൾക്കുശേഷം ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് മാധ്യമങ്ങൾക്ക് സന്ദേശമയച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു
അതിനിടെ, അഫ്ഗാനിസ്താൻ പ്രസിഡൻറ് അശ്റഫ് ഗനി സർക്കാറിെൻറ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവർക്കെതിരായ പൊലീസ് നടപടിയിൽ ഒരു പ്രക്ഷോഭകൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാജ്യത്ത് അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട അശ്റഫ് ഗനി രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. മേയ് 31ന് കാബൂളിലുണ്ടായ ബോംബാക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. സമരക്കാരുടെ താൽക്കാലിക ക്യാമ്പ് പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയുണ്ടായ സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.