കാബൂൾ: താലിബാൻ-അഫ്ഗാൻ സർക്കാർ പ്രതിനിധികൾ ഖത്തറിൽ നടത്താനിരുന്ന സമാധാന ചർ ച്ച അവസാന നിമിഷം മാറ്റിവെച്ചു. ചർച്ചയിൽ ആരൊക്കെ പങ്കെടുക്കണമെന്നതിനെ ചൊല്ലിയു ണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണിത്.
ഖത്തറിലെ െസൻറർ ഫോർ കോൺഫ്ലിക്റ്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് എന്ന സംഘടനയാണ് ചർച്ചക്ക് ചുക്കാൻ പിടിച്ചിരുന്നത്. ചർച്ച മാറ്റിയ കാര്യം സംഘടനയുടെ മേധാവി സുൽത്താൻ ബറകത് ആണ് അറിയിച്ചത്. വെള്ളിയാഴ്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.
അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കുന്നതും രാജ്യത്തെ യു.എസ് സൈനികരെ പിൻവലിക്കുന്നതുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. പങ്കെടുക്കുന്ന 243 പേരുടെ പട്ടികയാണ് ഖത്തർ വ്യാഴാഴ്ച പുറത്തുവിട്ടത്. എന്നാൽ, അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി നൽകിയ 250 പേരുടെ പട്ടികയിൽനിന്ന് വ്യത്യസ്തമായിരുന്നു അത്. 50 സ്ത്രീകളും ഗനിയുടെ പട്ടികയിലുണ്ടായിരുന്നു. ചർച്ച മാറ്റിയതിനെ കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല. ഇത്രയും വലിയ സർക്കാർ പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കുന്നതിൽ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.