ഒാട്ടവ: എട്ടുമാസം മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ സിറിയൻ യുവാവിന് ഒടു വിൽ കാനഡ അഭയം നൽകി. മാർച്ച് ഏഴിനാണ് ഹസൻ അൽ കൊന്ദാർ എന്ന യുവാവ് മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങിയത്. മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. വിസ പ്രശ്നങ്ങൾ മൂലം മലേഷ്യയിൽ പ്രവേശിക്കുന്നതും തടഞ്ഞു.
ഇൗ വിഷമവൃത്തത്തിൽനിന്ന് രക്ഷപ്പെടാൻ അഭയംതേടി കൊന്ദാർ ആദ്യം ഇക്വഡോറിനെയാണ് സമീപിച്ചത്. അവർ ആവശ്യം തള്ളി. പിന്നീട് കേമ്പാഡിയയിലേക്ക് പോകാൻ ശ്രമം നടത്തി. എന്നാൽ, കുടിയേറ്റ ഉദ്യോഗസ്ഥർ മലേഷ്യയിലേക്കുതന്നെ തിരിച്ചയക്കുകയായിരുന്നു. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങുേമ്പാൾ യു.എ.ഇയിൽ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു കൊന്ദാർ. യു.എ.ഇയിലെ സിറിയൻ എംബസി വിസ പുതുക്കി നൽകാത്തതിെന തുടർന്ന് 2016ലാണ് അദ്ദേഹത്തെ ക്വാലാലംപൂരിേലക്ക് നാടുകടത്തിയത്.
അന്നുമുതൽ വിമാനത്താവളത്തിലെ ദുരിതജ ീവിതത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചിത്രസഹിതം കുറിപ്പുകൾ പങ്കുവെച്ചു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടു. സ്റ്റീഫൻ സ്പീൽബർഗിെൻറ ദ ടെർമിനൽ എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് ചിലർ കണ്ടെത്തി. ഒക്ടോബറിൽ കൊന്ദോറിെൻറ പ്രശ്നത്തിൽ െഎക്യരാഷ്ട്രസഭയും ഇടെപട്ടു. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യുദ്ധഭൂമിയായ സിറിയയിലേക്കയക്കരുതെന്നും യു.എൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ കാനഡയിലേക്ക് യാത്രചെയ്യാനുള്ള വിമാനടിക്കറ്റ് നൽകുകയായിരുന്നു. സ്ഥിരമായി താമസിക്കാനാണ് കാനഡ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.