സി​റി​യ​ക്ക്​ സ​രി​ൻ നി​ർ​മി​ക്കാ​നു​ള്ള  രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​മാ​റി​യ​ത്​ ബ്രി​ട്ട​ൻ​?

ഡമസ്കസ്: വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ ബശ്ശാർ ഭരണകൂടത്തി​െൻറ രാസായുധാക്രമണത്തിൽ 80ലേറെ പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനും പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിൽനിന്ന് രാസായുധങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സരിൻ പോലുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നതി​െൻറ തെളിവുകളുണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകളും ആയുധനിയന്ത്രണ സംഘങ്ങളും അവകാശപ്പെടുന്നത്. പ്രത്യേക തരത്തിലുള്ള ആയുധങ്ങളും ബ്രിട്ടൻ സിറിയക്ക് ൈകമാറിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്സ്പോർട്ട് കൺട്രോൾ കമ്മിറ്റി  2013ൽ അന്നത്തെ ബ്രിട്ടിഷ് ബിസിനസ് സെക്രട്ടറിയായിരുന്ന വിൻസ് കേബിളിന് നിജസ്ഥിതി വെളിപ്പെടുത്താൻ കത്തയച്ചിരുന്നു. 2004നും 2012നുമിടെ സിറിയയിലേക്ക് രാസായുധങ്ങൾ നിർമിക്കാനുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്യാൻ ലൈസൻസനുവദിച്ച കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനായിരുന്നു ആവശ്യപ്പെട്ടത്. കമ്പനികളെ കുറിച്ച് വിവരങ്ങൾ നൽകാൻ തയാറാകാത്തതിന് കേബിളിനെ കമ്മിറ്റി വിമർശിച്ചു. 

അതേസമയം, കഴിഞ്ഞ ഒമ്പതു വർഷത്തിനിടക്ക് സിറിയയിലേക്ക് ഒരു തരത്തിലുള്ള രാസപദാർഥങ്ങളും ഇറക്കുമതി ചെയ്തതായി തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ, 2014ൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന വില്യം ഹേഗ് ബ്രിട്ടൻ സിറിയയിലേക്ക് രാസപദാർഥങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അവ ബശ്ശാർ ഭരണകൂടം രാസായുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും പാർലമ​െൻറിനെ അറിയിച്ചിരുന്നു. 1983ലും 85ലും ടൺ കണക്കിന് ഡൈ മീൈഥൽ ഫോസ്ഫേറ്റ് എന്ന രാസപദാർഥം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നായിരുന്നു ഹേഗി​െൻറ വെളിപ്പെടുത്തൽ. പിന്നീട് 1986ൽ ൈട്ര മീഥൈൽ ഫോസ്ഫേറ്റും ഇതേവർഷംതന്നെ ഹൈഡ്രജൻ ഫ്ലൂറൈഡും ഒരു മൂന്നാംലോക രാജ്യം വഴി സിറിയയിലേക്കയച്ചു. ഇൗ കെമിക്കലുകൾ പ്ലാസ്റ്റിക്കി​െൻറയും മരുന്നുകളുടെയും നിർമാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അത് നിയമാനുസൃതമാണെന്നും ഹേഗ് പാർലമ​െൻറിനെ ബോധിപ്പിച്ചു. 

എന്നാൽ, അവർ സരിൻ നിർമിക്കാനും അവ ഉപയോഗിച്ചിട്ടുണ്ടാവാം. ഡൈ മീൈഥൽ ഫോസ്ഫേറ്റും ൈട്ര മീഥൈൽ ഫോസ്ഫേറ്റും ഇൗ വാതകം നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇൗ രാസപദാർഥങ്ങളുടെ കയറ്റുമതി ബ്രിട്ടൻ നിരോധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Syria 'chemical attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.