ഹോേങ്കാങ്: മൂന്നു മാസമായി സർക്കാർവിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന ഹോേങ്കാങ്ങിൽ പുതിയ അധ്യയനവർഷാരംഭദിനമായ തിങ്കളാഴ്ച വിദ്യാർഥികളും തെരുവിലിറങ്ങി. രണ്ടു ദിവസത്തെ വിശാല പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത അതേ ദിവസംതന്നെയാണ് വിദ്യാർഥികളും പഠിപ്പുമുടക്കി സമരത്തിനിറങ്ങിയത്. 200 സ്കൂളുകളിൽനിന്നായി 10,000 വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചതായി സമരക്കാർ അവകാശപ്പെട്ടു. വിദ്യാർഥികൾക്കൊപ്പം വിവിധ മേഖലകളിലെ തൊഴിലാളികളും സമരരംഗത്തുണ്ട്.
തിങ്കളാഴ്ച പുലർച്ച പ്രക്ഷോഭകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ സർവിസ് താളംെതറ്റി. ഗവ. സ്കൂളുകൾക്കു മുന്നിൽ രാവിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പ്രക്ഷോഭകരുടെ അടയാളമായ നേത്രകവചം, ഗ്യാസ് മാസ്ക്, ഹെൽമറ്റ് തുടങ്ങിയവ ധരിച്ചാണ് വിദ്യാർഥികൾ രംഗത്തിറങ്ങിയത്.
ഹോേങ്കാങ് വാഴ്സിറ്റിയിലുള്ള ചൈനീസ് രാഷ്ട്രീയ ചിന്തകൻ സൺ യാത്സെന്നിെൻറ വെങ്കലപ്രതിമയിലും പ്രക്ഷോഭകർ നേത്രകവചം അണിയിച്ചു. നഗരമധ്യത്തിൽ നടന്ന റാലിയിൽ യൂനിഫോം അണിഞ്ഞ് വിദ്യാർഥികൾ അണിനിരന്നു. പ്രിൻസ് വെയിൽസ് ഉൾപ്പെടെയുള്ള ആശുപത്രികളിലും ജീവനക്കാർ സമരരംഗത്തിറങ്ങി. പിന്നീട് തൊഴിലാളികളും കോളജ് വിദ്യാർഥികളുമടക്കമുള്ള പ്രക്ഷോഭകരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റാലികൾ അരങ്ങേറി.
അർധസ്വയംഭരണപ്രദേശമായ ഹോേങ്കാങ്ങിലെ പ്രതികളെ വിചാരണക്കായി ചൈനയിലേക്കു നാടുകടത്തുന്നതിനെതിരെ ആരംഭിച്ച സമരം, മൂന്നു മാസം പിന്നിടുേമ്പാൾ രാജ്യത്തിന് സമ്പൂർണ ജനാധിപത്യം ലഭിക്കുന്നതിനുള്ള വൻ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ചൈനീസ് പിന്തുണയുള്ള ഭരണകൂടം പ്രക്ഷോഭം അടിച്ചമർത്താനുള്ള ശ്രമത്തിലാണ്. ‘അന്ത്യം അടുത്തിരിക്കുന്നു’ എന്നാണ് ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസി ‘സിൻഹുവ’ വിശദാംശങ്ങളൊന്നുമില്ലാതെ ഞായറാഴ്ച രാത്രി വൈകി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.