കൊളംബോ: ശ്രീലങ്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നവംബർ 15നും ഡിസംബർ ഏഴിനുമിടക്ക് നടക്കും. നിലവിലെ പ്രസിഡൻറിെൻറ കാലാവധി അവസാനിക്കുന്നതിന് ഒരുമാസം മുമ്പാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. യഥാർഥത്തിൽ 2020 ജനുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
2015 ജനുവരി എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സയെ തോൽപിച്ചാണ് മൈത്രിപാല സിരിസേന പ്രസിഡൻറായത്. അന്ന് പ്രതിപക്ഷമായ യുനൈറ്റഡ് നാഷനൽ പാർട്ടിയാണ് സിരിസേനയെ പിന്തുണച്ചിരുന്നത്. ഇപ്പോൾ യു.എൻ.പിയുമായുള്ള ബന്ധം മോശമായ സാഹചര്യത്തിൽ സിരിസേന വീണ്ടും മത്സരത്തിനിറങ്ങുമോ എന്നത് വ്യക്തമല്ല.
അതേസമയം, യു.എൻ.പി സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രധാനമന്ത്രി വിക്രംസിംഗെ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.