ദക്ഷിണകൊറിയയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 41 മരണം

സോൾ: ദക്ഷിണകൊറിയയിലെ മിർയാങിൽ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 41 മരണം. 40 പേർക്ക്​ പരിക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്​.

പ്രാദേശിക മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. തീ അണക്കാനുള്ള ശ്രമങ്ങൾ അഗ്​നിശമനസേന നടത്തുകയാണ്​​.വൃദ്ധർക്ക്​ വിദ്​ഗധ ചികിൽസ നൽകുന്ന സേജോങ്​ ​ആശുപത്രിയിലെ എമർജൻസി റൂമിലാണ്​ തീപിടിത്തമുണ്ടായത്​. ഏകദേശം 200 രോഗികളാണ്​ ആശുപത്രിയിലുണ്ടായിരുന്നത്​. 

തീപിടിത്ത​ത്തി​​​​​െൻറ കാരണം വ്യക്​തമായിട്ടില്ലെന്ന്​ അഗ്​നിശമനസേന തലവൻ അറിയിച്ചു. 98 പേരെ ആശുപത്രിയിൽ നിന്ന്​ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തി​​​​​െൻറ പശ്​ചാത്തലത്തിൽ ദക്ഷിണകൊറിയൻ പ്രസിഡൻറ്​ അടിയന്തരയോഗം വിളിച്ചു. 

Tags:    
News Summary - South Korea hospital hit by deadly fire-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.