തെഹ്റാൻ: ഉന്നത ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാ ത്ര ഇറാനിൽ പ്രതിഷേധക്കടലായി. ഞായറാഴ്ച പുലർച്ചെ അഹ്വാസ് വിമാനത്താവളത്തിലെ ത്തിച്ച മൃതദേഹത്തെ വഹിച്ചുള്ള വിലാപയാത്രയെ ‘ഡെത്ത് ടു അമേരിക്ക’ (അമേരിക്ക തുലയ ട്ടെ) മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് അനുഗമിച്ചത്.
സുലൈമാനിക്ക് പുറമെ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു ഇറാനികളുടേയും കതാഇബ് ഹിസ്ബുല്ല കമാൻഡർ അബു മഹ്ദ അൽമുഹന്ദിസിെൻറയും മൃതദേഹങ്ങളും ഇറാനിലെത്തിച്ചു. ഇറാഖിലെ നജഫ് പ്രവിശ്യയിലെ കൂഫയിൽ നാലാം ഖലീഫ അലിയുടെ ഖബർ സ്ഥിതിചെയ്യുന്ന ഇമാം അലി പള്ളിയിലും പ്രവാചക പൗത്രൻ ഹുസൈെൻറ ഖബർ സ്ഥിതിചെയ്യുന്ന ഇമാം ഹുസൈൻ പള്ളിയുമടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ കൊണ്ടുവന്ന ശേഷമാണ് മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയത്.
1980-88ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സുലൈമാനി ജോലിചെയ്തിരുന്ന അഹ്വാസിൽ ദുഃഖസൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞ് ശിയ ആചാരപ്രകാരം നെഞ്ചിലടിച്ചാണ് ആളുകൾ വിലാപയാത്രയിൽ അണിചേർന്നത്.
പിന്നീട് മശ്ഹദ് നഗരത്തിലെ ഇമാം റാസ പള്ളിയിലും മൃതദേഹമെത്തിച്ചു. തിങ്കളാഴ്ച തെഹ്റാൻ യൂനിവേഴ്സിറ്റിയിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നൽകും.
ജനക്കൂട്ടം അനിയന്ത്രിതമായ സാഹചര്യത്തിൽ തെഹ്റാൻ നഗരത്തിലെ ചടങ്ങ് ഒഴിവാക്കിയതായി സൈന്യം അറിയിച്ചു.
ശിയ പുണ്യനഗരമായ ഖുമ്മിലെ ഫാത്തിമ മഅ്സൂമ പള്ളിയിലെത്തിച്ച ശേഷം സുലൈമാനിയുടെ മൃതദേഹം ചൊവ്വാഴ്ച ജന്മദേശമായ കിർമാനിൽ ഖബറടക്കും. ഞായറാഴ്ച കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽകണ്ട് ഖാംനഇ അനുശോചനമറിയിച്ചു.
ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.