ബാലാക്കോട്ട്​ ആക്രമണത്തിന്​ മുമ്പ്​ ജയ്​​ശ്​ മദ്രസയിൽ നിന്ന്​ വിദ്യാർഥികളെ മാറ്റി

ഇസ്​ലാമാബാദ്​: ബാലാക്കോട്ട്​ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തി​​​െൻറ മണിക്കൂറുകൾക്ക്​ മുമ്പ്​ പ്രദേശത്തെ ജ യ്​​ശെ മുഹമ്മദ്​ മദ്രസയിൽ നിന്ന്​ വിദ്യാർഥികളെ പാക്​ സൈന്യം മാറ്റിയെന്ന്​ റിപ്പോർട്ട്​. ബാലാക്കോട്ട്​ ആക്രമണം നടന്ന ഫെബ്രുവരി 25ന്​ വൈകീട്ടാണ്​ വിദ്യാർഥികളെ മദ്രസയിൽ നിന്ന്​ സുരക്ഷിത സ്​ഥലത്തേക്ക്​ മാറ്റിയത്​. അവിടെ കുറച്ചു ദിവസം താമസിപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്ക്​ അയച്ചുവെന്നാണ്​ വിവരം.

ഇന്ത്യൻ എക്​സ്​പ്രസ്​ ആണ്​ വാർത്ത പുറത്തുവിട്ടത്​. ഇന്ത്യൻ സൈന്യത്തി​​​െൻറ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ​ജയ്​ശെ മുഹമ്മദി​​​െൻറ സെമിനാരിയായിരുന്ന തലീൽ ഉൽ ഖുർആൻ മദ്രസ. ഇവിടെ നിന്ന്​ പാക്​ സൈന്യം വിദ്യർഥികളെ മാറ്റി എന്ന വിവരം മദ്രസാ വിദ്യാർഥിയുടെ ബന്ധുവാണ്​ വെളിപ്പെടുത്തിയത്​.

ഫെബ്രുവരി 26 ന്​ പുലർച്ചെയാണ്​ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്​. ​ജയ്​ശെയുടെ പരിശീലന കേന്ദ്രമായിരുന്നു പ്രധാനലക്ഷ്യം.

Tags:    
News Summary - soldiers evacuated us: Jaish madrasa student in Balakot -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.