Posted On
date_range Updated On
date_range കോവിഡ് 19; സിംഗപ്പൂരിൽ ആദ്യമരണം
സിംഗപ്പൂർ: കോവിഡ് 19 ബാധിച്ച് സിംഗപ്പൂരിൽ ആദ്യ മരണം സ്ഥിരീകരിച്ചതായി ആേരാഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേ ശിയായ 75 കാരിയാണ് മരിച്ചത്.
ഇവർ ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു. ഫെബ്രുവരി ഒമ്പതിനാണ് ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ രാജ്യത്ത് ഇതുവരെ 385 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 40 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.