ബെയ്ജിങ്: ഹോങ്കോങിലെ മുതിർന്ന താരം സിമോൺ യാമി(64)ന് ദക്ഷിണ ചൈനയിൽ വെച്ച് കുത്തേറ്റു. ദക്ഷിണചൈനയിൽ ഒരുപരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ആക്രമിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
യാമിെൻറ വയറിനും കൈക്കുമാണ് കുത്തേറ്റത്. 125 സിനിമകളിലും 40 ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2003ൽ ഹോളിവുഡ് സിനിമയിലും വില്ലനായി വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.