ലാഹോർ: സമുദായത്തിന് പ്രത്യേക വോട്ടർ പട്ടിക തയാറാക്കിയതിൽ പ്രതിഷേധിച്ച് പാകിസ്താൻ പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അഹമ്മദിയ വിഭാഗം. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ വോട്ടർപ്പട്ടിക പുറത്തിറക്കിയപ്പോൾ അഹമ്മദിയ വിഭാഗത്തിന് പ്രത്യേകമായാണ് പട്ടികയാണ് തയാറാക്കിയത്.
മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, സിക്ക് തുടങ്ങി എല്ലാ മതവിഭാഗങ്ങളും പ്രധാന വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ അഹമ്മദിയകൾക്ക് മാത്രം പ്രത്യേക പട്ടിക തയാറാക്കിയിരിക്കുകയാണ്. ഖാദിയാനി പുരുഷൻമാരും സ്ത്രീകളും എന്ന പേരിലാണ് അഹമ്മദിയ വിഭാഗങ്ങളുടെ പട്ടിക ഇറക്കിയത്. മതത്തിെൻറ പേരിലുള്ള ഇൗ വിവേചനം പാകിസ്താനിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ അവകാശങ്ങളിൽ നിന്ന് സമുദായത്തെ അകറ്റി നിർത്താനുള്ള ശ്രമമാണ് എന്ന് അഹമദിയ വിഭാഗം വക്താവ് സലീം ഉദ് ദിൻ പറഞ്ഞു.
പാകിസ്താനിൽ അഹമ്മദിയ വിഭാഗത്തെ നാസ്തികരായാണ് കരുതുന്നത്. 1974ൽ അഹമ്മദിയകളെ അമുസ്ലീംകളായി പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.