സോൾ: അഴിമതിക്കേസിൽ ദക്ഷിണ െകാറിയ മുൻ പ്രസിഡൻറിന് 15 വർഷം തടവുശിക്ഷ. 2008 മുതൽ 2013 വരെ പ്രസിഡൻറായിരുന്ന ലീ മ്യൂങ് ബാക് ആണ് ജയിലിലായത്. 1.15 കോടി ഡോളർ പിഴയടക്കാനും സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ഉത്തരവിട്ടു. നികുതി വെട്ടിപ്പു കേസിൽ മാപ്പു നൽകിയതിെൻറ പേരിൽ സാംസങ് ചെയർമാനിൽനിന്ന് ലീ വൻ തുക കൈക്കൂലി വാങ്ങിയതായും കോടതി കണ്ടെത്തി. എന്നാൽ, സാംസങ്ങും ലീയും ഇക്കാര്യം നിഷേധിച്ചിരുന്നു. നിയമത്തിെൻറ മുന്നിൽ എല്ലാവരും സമൻമാരാണെന്ന് തെളിയിക്കാനാണ് ശിക്ഷ കഠിനമാക്കിയതെന്ന് ജഡ്ജി അറിയിച്ചു.
76കാരനായ ലീ അനാരോഗ്യംമൂലം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ലീ പ്രതികരിച്ചു. അഴിമതിക്കേസിൽ ജയിലിലാകുന്ന നാലാമത്തെ ദക്ഷിണകൊറിയൻ പ്രസിഡൻറാണ് ലീ.
സുഹൃത്തിെൻറ അഴിമതിക്ക് കൂട്ടുനിന്ന മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹൈ ജയിൽശിക്ഷ അനുഭവിക്കുകയാണ്. 33 വർഷം തടവിനാണ് അവരെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.