ലാഹോർ: രണ്ട് അഴിമതിക്കേസുകളിൽ പ്രതിചേർത്ത് പാക് പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫിനെ അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. 1400 കോടിയുടെ ആഷിയാന ഭവന നിർമാണ പദ്ധതി ക്രമക്കേട്, 400 കോടിയുടെ പഞ്ചാബ് സാഫ് പാനി കമ്പനി കുംഭകോണം എന്നിവയിൽ ശഹബാസിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
പഞ്ചാബ് പ്രവിശ്യയിൽ ശുദ്ധജലമെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശഹബാസ് സർക്കാർ സ്ഥാപിച്ചതാണ് സാഫ് പാനി. ഇൗ കേസിൽ ശഹബാസിെൻറ മകൻ ഹംസയും മരുമകൻ അലി ഇംറാൻ യൂസുഫും അന്വേഷണം നേരിടുന്നുണ്ട്. ബ്രിട്ടനിൽ ഒളിവിൽ കഴിയുന്ന അലിയെ നാട്ടിെലത്തിക്കാൻ പാകിസ്താൻ ഇൻറർപോളിെൻറ സഹായം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.