സൗദി വിദ്യാര്‍ഥി യു.എസ് സര്‍വകലാശാല കാമ്പസില്‍ കൊല്ലപ്പെട്ടു

ജിദ്ദ: യു.എസിലെ വിസ്കോണ്‍സന്‍ സ്റ്റോത് സര്‍വകലാശാല കാമ്പസിനു സമീപം നടന്ന ആക്രമണത്തില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 24കാരനായ ഹുസൈന്‍ സഈദ് അല്‍നഹ്ദിയാണ് കൊല്ലപ്പെട്ടത്. കാമ്പസിനടുത്ത പ്രധാന പാതയിലാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മൂക്കില്‍നിന്നും വായില്‍നിന്നും രക്തമൊഴുകി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ഹുസൈന്‍.

ഉടനെ സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്  ഹെലികോപ്ടറില്‍ യൂ ക്ളെയറിലെ ലൂഥര്‍ മായോ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്‍െറ ലക്ഷ്യം  വ്യക്തമല്ളെന്നും ആക്രമികള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായും മെനോമൊണീ പൊലീസ് അറിയിച്ചു.

ആക്രമണം നടത്തിയത് ആറടി പൊക്കമുള്ള വെളുത്ത വര്‍ഗക്കാരനാണെന്നും സംഭവശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2015ലാണ് ഹുസൈന്‍ സര്‍വകലാശാലയില്‍ എത്തിയത്. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥിയായിരുന്നു. സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ യു.എസിനോട് കൊലപാതകത്തിന്‍െറ വിശദീകരണം തേടി.
 

Tags:    
News Summary - saudi citizen death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.