റഷ്യൻ വിമാനം റഡാറിൽ നിന്നും കാണാതായി; സിറിയ വെടിവെച്ചിട്ടതാണെന്ന്​ സംശയം

മോസ്​കോ: റഷ്യയുടെ സൈനിക വിമാനം സിറിയയുടെ മുകളിലെ റഡാറിൽ നിന്നും കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇസ്രായേലും ഫ്രാൻസും സിറിയിൽ വ്യോമാക്രമണം നടത്തവേയായിരുന്നു വിമാനം റഡാറിൽ നിന്നും കാണാതായത്​. 14 യാത്രക്കാരുമായി ​െഎ1-20-ടർബോ പ്രോപ്​ എന്ന വിമാനമാണ്​ കാണാതായത്​.

റഷ്യൻ സമയം തിങ്കളാഴ്​ച രാത്രി 11 മണിക്ക്​​​ കാണാതായ ഇൗ വിമാനം ഇസ്രയേലി​​​െൻറ ആക്രമണം നേരിടുന്നതിനിടെ സിറിയ അബദ്ധത്തിൽ വെടിവെച്ച്​ വീഴ്​ത്തിയതാണെന്ന്​ സൂചനയുണ്ട്​. ഇൗ സമയം ഇസ്രയേലി​​​െൻറ നാല്​ എഫ്​-16 യുദ്ധ വിമാനങ്ങൾ സിറിയയിലെ ലതാകിയ മേഖലയിൽ വ്യോമാക്രമണം നടത്തുകയായിരുന്നു. റഷ്യയുടെ എയർ കൺട്രോൾ റഡാർ സിസ്റ്റം ഇൗ അവസരത്തിൽ തന്നെ അടുത്തുള്ള ഫ്രഞ്ച് യുദ്ധക്കപ്പലിൽ നിന്നും റോക്കറ്റ്​ ലോഞ്ച്​ ചെയ്​തതായി കണ്ടെത്തിയിരുന്നു.​

ഇതുമായി ബന്ധപ്പെട്ട്​ സിറിയയോ ഇസ്രയേലോ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പങ്കില്ലെന്ന്​ പ​​െൻറഗണും ഫ്രാൻസും വ്യക്​തമാക്കിയിട്ടുണ്ട്​.

വിമാനത്തിലുള്ളവരെ കുറിച്ച്​ വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്​. സിറിയൻ തീരത്തിന്​ 35 കിലോമീറ്റർ അകലെയായിരുന്ന വിമാനം മെഡിറ്ററേനിയൻ കടലിൽ മുങ്ങിയിരിക്കാനുള്ള സാധ്യതയുള്ളതായി രക്ഷാപ്രവർത്തകർ അറിയിച്ചു​.

Tags:    
News Summary - Russian military aircraft 'disappears' from radar-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.