സമാധാന ചര്‍ച്ചകള്‍ക്ക് സിറിയയിലെ പ്രധാന പ്രതിപക്ഷത്തിന്‍െറ പിന്തുണ

ഡമസ്കസ്: ഈ മാസം അവസാനത്തോടെ കസഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തീരുമാനിച്ച സമാധാന ചര്‍ച്ചക്ക് സിറിയയിലെ പ്രധാന പ്രതിപക്ഷ കക്ഷികളുടെ പിന്തുണ. സര്‍ക്കാറും വിമത സംഘങ്ങളും തമ്മിലുള്ള സംഭാഷണങ്ങളില്‍ പിന്തുണയുണ്ടാകുമെന്ന് സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപിച്ചത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയില്‍ റഷ്യയാണ് സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.

അസ്താനയിലെ സംഭാഷണം ഡിസംബര്‍ മുതല്‍ നിലനില്‍ക്കുന്ന സമാധാനസന്ധിയെ നിലനിര്‍ത്തുമെന്നും ഫെബ്രുവരിയിലെ ജനീവയിലെ ചര്‍ച്ചകള്‍ക്ക് വഴി എളുപ്പമാക്കുമെന്നും പ്രതിപക്ഷം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അസ്താന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കയെക്കൂടി ക്ഷണിക്കാന്‍ റഷ്യ തീരുമാനിച്ചതായി തുര്‍ക്കി വൃത്തങ്ങള്‍ ശനിയാഴ്ച വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സിറിയയിലെ കുര്‍ദ് സായുധ ഗ്രൂപ്പുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതിനെ തുര്‍ക്കി എതിര്‍ത്തിട്ടുണ്ട്.

സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നേരത്തെ നടന്ന പല ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ സംഭാഷണങ്ങളിലെ ഇരു വിഭാഗവും പ്രതീക്ഷയിലാണ്. അതിനിടെ, വെടിനിര്‍ത്തല്‍ നിലനില്‍ക്കെ തന്നെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലും അക്രമസംഭവങ്ങളുണ്ടായി.

Tags:    
News Summary - Russia cements military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.