മോസ്കോ: ചൈനയുടെ സമൂഹമാധ്യമ ആപ്ലിക്കേഷനായ ‘വി ചാറ്റി’ന് റഷ്യ വിലേക്കർപ്പെടുത്തി. റഷ്യയുടെ ടെലികോം റെഗുലേറ്ററായ റോസ്കോംനാഡ്സറിെൻറ വെബ്സൈറ്റിൽ വെള്ളിയാഴ്ച വിവരം പ്രസിദ്ധീകരിച്ചതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ടെൻസൻറ് ഹോൾഡിങ്സ് ആണ് ആപ് വികസിപ്പിച്ചത്. വി ചാറ്റിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചു വരുകയാണെന്ന് ടെൻസൻറ് അറിയിച്ചു. ഇൻറർനെറ്റിൽ വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിനാലാണ് വിലക്കേർപ്പെടുത്തിയത്.
2011ൽ ആരംഭിച്ചതു മുതൽ ചൈനയിലെ ഏറ്റവും ജനകീയ മൊബൈൽ സമൂഹമാധ്യമ വേദിയാണ് വി ചാറ്റ്. എന്നാൽ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൈബർ പരമാധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.