റോഹിങ്ക്യകള്‍ക്കുനേരെ മുഖംതിരിച്ച് സൂചി

യാംഗോന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ നടന്നത് വംശഹത്യയെന്ന് കരുതണമെന്ന് യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. രാഖൈന്‍ മേഖലയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടന്നതിന് പിന്നാലെയാണ് യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയെ പ്രതിധികരിച്ച് ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് കോഫി അന്നന്‍ എത്തിയത്. ആയിരക്കണക്കിന് പേര്‍ പലായനം ചെയ്ത സംഭവത്തില്‍ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.ഐക്യരാഷ്ട്ര സഭ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും യു.എന്‍ ഏജന്‍സി പറഞ്ഞു.

അതിനിടെ, റോഹിങ്ക്യന്‍ വിഷയത്തില്‍ മൗനം തുടരുകയാണ് ജനാധിപത്യവാദിയും മ്യാന്മര്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഓങ്സാന്‍ സൂചി. സിംഗപ്പുര്‍ സന്ദര്‍ശനവേളയില്‍ രാഖൈന്‍ മേഖലയിലെ റോഹിങ്ക്യന്‍ വിഭാഗങ്ങള്‍ക്കു നേരെയുള്ള സൈനിക അടിച്ചമര്‍ത്തലുകളെക്കുറിച്ച് സൂചി പരാമര്‍ശിച്ചില്ല. സിംഗപ്പുരിലെ സമ്മേളനത്തിനിടെ ദേശീയ അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി ശ്രമിക്കുമെന്ന് സൂചി പറഞ്ഞു. 

രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങളിലൂടെ സ്ഥിരതയാര്‍ജിക്കാനാണ് ശ്രമിക്കുന്നതെന്നും സൂചി വ്യക്തമാക്കി. ചൈനക്കു ശേഷം മ്യാന്മറിലെ ഏറ്റവും വലിയ നിക്ഷേപകരാണ് സിംഗപ്പുര്‍. റോഹിങ്ക്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദമുയരുന്നതിനിടെയാണ്  സൂചി മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് സിംഗപ്പുരിലത്തെിയത്.  

റോഹിങ്ക്യകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ  ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും രംഗത്തുവന്നിരുന്നു. ഇന്തോനേഷ്യന്‍ പര്യടനം സൂചി പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചു. സൈനിക നടപടി അവസാനിപ്പിച്ച് വംശീയ സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് ചൈനയും മ്യാന്മര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.   ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതെതന്നെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കാമെന്നും ചൈന വ്യക്തമാക്കി.

Tags:    
News Summary - rohingya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.