റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണം; ബംഗ്ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് രാജ്യങ്ങളില്‍ പ്രതിഷേധം

ധാക്ക: റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കൂറ്റന്‍ റാലികള്‍. ബംഗ്ളാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധ റാലികള്‍ നടന്നത്. ജുമുഅക്കുശേഷമായിരുന്നു റാലി. 5000ത്തോളം പേര്‍ അണിനിരന്ന ധാക്കയിലെ പ്രതിഷേധ റാലിക്കു പുറമെ ക്വാലാലംപുര്‍, ജകാര്‍ത്ത, ബാങ്കോക് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.

മ്യാന്മറിലെ വംശീയ ഉന്മൂലനത്തെ അപലപിച്ച് മലേഷ്യന്‍ കാബിനറ്റ് പ്രത്യേക പ്രസ്താവനയും പുറത്തിറക്കി. ഈ വിഷയത്തില്‍ മലേഷ്യന്‍ അംബാസഡര്‍ ഓങ്സാന്‍ സൂചിയടക്കമുള്ള നേതാക്കളെ കാണുമെന്നും വിദേശകാര്യ മന്ത്രി അനിഫ അമാന്‍ അറിയിച്ചു. യു.എന്‍ കണക്കനുസരിച്ച് 30,000ത്തോളം റോഹിങ്ക്യന്‍ മുസ്ലിംകളാണ് കലാപം കാരണം കുടിയിറക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തത്.

ബംഗ്ളാദേശില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിയ ഇവര്‍ക്കെതിരെ അനധികൃത താമസക്കാര്‍ എന്നാരോപിച്ച് ബുദ്ധതീവ്രവാദികള്‍ നിരന്തരം ആക്രമണം നടത്തുകയും സ്ത്രീകളെ ബലാത്സംഗംചെയ്തു കൊല്ലുകയും ചെയ്തിരുന്നു.
ആക്രമണം വീണ്ടും തുടര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലികള്‍. ധാക്കയിലെ ബൈത്തുല്‍ മുഹര്‍റം പള്ളിക്ക് സമീപത്തായിരുന്നു പ്രകടനം നടന്നത്. ജകാര്‍ത്തയില്‍ ഇന്തോനേഷ്യന്‍ ഇസ്ലാമിക് സംഘടനയുടെ നേതൃത്വത്തില്‍ മ്യാന്മര്‍ എംബസിക്കു സമീപമാണ് പ്രതിഷേധ പ്രകടനം നടന്നത്.

Tags:    
News Summary - rohingya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.