റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ വ്യാപക കൊള്ളിവെപ്പ്

യാംഗോന്‍: മ്യാന്മറിലെ അതിര്‍ത്തി സംസ്ഥാനമായ രഖൈനില്‍, റോഹിങ്ക്യന്‍ മുസ്ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളിലെ ആയിരത്തിലധികം വീടുകള്‍ക്ക് തീകൊളുത്തിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ച് (എച്ച്.ആര്‍. ഡബ്ള്യു). ബംഗ്ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന രഖൈനില്‍, പൊലീസ് ചെക്പോസ്റ്റിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് കടുത്ത സൈനിക നടപടി തുടങ്ങിയത്.

ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചിലെന്ന പേരിലാണ് സൈനിക അതിക്രമം തുടങ്ങിയത്. പുറത്തുനിന്നുള്ളവര്‍ക്ക് സംസ്ഥാനത്തിനകത്തേക്ക് പ്രവേശനം അനുവദിക്കാതിരുന്ന സൈന്യം, പ്രദേശത്ത് കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു.

അക്രമസംഭവങ്ങളെ തുടര്‍ന്ന് ആകെ 30,000 റോഹിങ്ക്യകള്‍ പലായനം ചെയ്തു. ഇവരില്‍ പകുതി പലായനം നടന്നത് സൈനിക നടപടി രൂക്ഷമായ രണ്ടു ദിവസത്തിനിടെയാണ്.
റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും തീവെച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളെ അവലംബിച്ച് നേരത്തേയും എച്ച്.ആര്‍.ഡബ്ള്യു ചൂണ്ടിക്കാണിച്ചിരുന്നു. 

Tags:    
News Summary - rohingya migrant crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.