ബെയ്ജിങ്: അപൂർവ ഇനം വെള്ള പാണ്ടയെ ചൈനീസ് കാടുകളിൽ കെണ്ടത്തി. ചൈനയിലെ തെക്കുപട ിഞ്ഞാറൻ സംരക്ഷിത വനമേഖലയിെല കാമറിയിലാണ് ഇവ പതിഞ്ഞത്. രാജ്യത്തെ ദേശീയ വാർത്ത ഏജൻസിയാണ് ചിത്ര സഹിതം വാർത്ത പുറത്തുവിട്ടത്.
രണ്ടു വർഷം പ്രായം തോന്നിക്കുന്നതാണ് കാമറയിൽ പതിഞ്ഞ പാണ്ടയെന്ന് പെക്കിങ് യൂനിവേഴ്സിറ്റിയിലെ വന്യജീവി ഗവേഷകൻ ലി ഷെങ് പറഞ്ഞു. വംശനാശ ഭീഷണിയിലുള്ളവയാണ് ഇവ. ലോകത്തെ ആകെ പാണ്ടകളിലെ 80 ശതമാനവും കാണപ്പെടുന്നത് ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ്. 548 ഇനം പാണ്ടകളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.