സിരിസേന സര്‍ക്കാറിനെ 2017ല്‍ പുറത്താക്കണമെന്ന് രാജപക്സ

കൊളംബോ: ശ്രീലങ്കയിലെ മൈതിരിപാല സിരിസേന നേതൃത്വം നല്‍കുന്ന ഐക്യ സര്‍ക്കാറിനെ 2017ല്‍ പുറത്താക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ. കൊളംബോയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാജപക്സ തന്‍െറ ലക്ഷ്യം വ്യക്തമാക്കിയത്. ‘‘നിലവിലെ ഭരണസഖ്യം അധികനാള്‍ തുടരില്ല. ഭരണകക്ഷികള്‍ പരസ്പരം കലഹിക്കുകയാണ്’’ -രാജപക്സ തുടര്‍ന്നു.

2015 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തന്‍െറ പരാജയത്തിന് കാരണം ഇന്ത്യയും യു.എസുമാണെന്നും രാജപക്സ ആരോപിച്ചു. തമിഴ് വംശജരുടെ പോരാളി സംഘടനയായ എല്‍.ടി.ടി.ഇക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ സഹായം ലഭിച്ചിരുന്നതായും രാജപക്സ പറഞ്ഞു. താന്‍ ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, ദക്ഷിണേന്ത്യന്‍ വികാരം ഭയന്ന് അത് പരസ്യമാക്കാന്‍ ഇന്ത്യ ഇഷ്ടപ്പെടുന്നില്ളെന്നും അദ്ദേഹം തുടര്‍ന്നു.

ഭരണത്തില്‍ തിരിച്ചത്തെുന്നതിനെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും രാജപക്സെ പറഞ്ഞു. 225 അംഗ പാര്‍ലമെന്‍റില്‍ 50 അംഗങ്ങളാണ് രാജപക്സയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിക്കുള്ളത

Tags:    
News Summary - rajapaksa on sirisena government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.