Posted On
date_range Updated On
date_range ശൈഖ് ഹസീനയുടെ മകന് അറസ്റ്റ് വാറന്റ് ഹസീനയുടെ മുൻ ഉപദേഷ്ടാവുകൂടിയായ സജീബ് നിലവിൽയു.എസിലാണ് താമസിക്കുന്നത്
ധാക്ക: ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകൻ സജീബ് വാജിദ് ജോയ്ക്കെതിരെ (54) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക ട്രൈബ്യൂണൽ. ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് നടപടി. ജയിലിലുള്ള മുൻ മന്ത്രി ജുനൈദ് അഹ്മദ് പാലക്കിനെതിരെയും സമാന വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതിന് ഹസീനക്കും ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വധശിക്ഷ വിധിച്ചിരുന്നു.
ഹസീനയുടെ മുൻ ഉപദേഷ്ടാവുകൂടിയായ സജീബ് നിലവിൽ യു.എസിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.