Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ ഭൂചലനം: മരണം 92 ആയി
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 92 മരണം. റിക്ടർ സ്കെയിലിൽ 6.4 രേഖെപ്പടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ അനുഭവപ്പെട്ടത്. 12ഒാളം െകട്ടിടങ്ങൾ തകർന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു.
യു.എസ് ജിയോളജിക്കൽ സർവേ പ്രകാരം അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു.
2004ൽ സുനാമിക്ക് കാരണമായ ഭൂചലനത്തിൽ ഇൗ പ്രദേശവും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.