ഇമ്രാനെതി​രെ ആരോപണമുന്നയിച്ച അയിശക്ക്​ നേരെ ചീമുട്ടയേറ്​

ലാഹോർ: പാകിസ്​താനിൽ രാഷ്​ട്രീയ നേതാക്കളെ ആക്രമിക്കുന്നത്​ തുടരുന്നു. മുൻ പ്രധാനമന്ത്രി നവാസ്​ ​ശരീഫിനും ഇൻറീരിയർ മന്ത്രി അഹ്​സാൻ ഇഖ്​ബാലിനു​െമതിരായ ഷൂ ഏറിനും വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിനെതിരെയുണ്ടായ മഷിയൊഴിക്കലിനും പിറകെ നാഷണൽ അസംബ്ലി അംഗം അയിശ ഗുലാലെക്കെതിരെ ചീമുട്ടയേറ്​. 

പാകിസ്​താൻ തെഹ്​രീകെ ഇൻസാഫ്​ പാർട്ടിയു​െട വനിതാ പ്രവർത്തകയാണ്​ വിമത എം.എൻ.എയായ അയിശക്കെതിരെ ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞത്​. അയിശ ഇമ്രാൻ ഖാനെതിരെ അഴിമതി-പീഡന ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചാണ്​ ആക്രമണം. 

ലാഹോറിൽ ഒരു ചടങ്ങിൽ പ​െങ്കടുക്കാ​െനത്തിയപ്പോഴാണ്​ അയിശക്കെതിരെ ആക്രമണമുണ്ടായത്​. അയിശക്കെതിരെ മുദ്രാവാക്യം വിളികളും മുഴങ്ങി. എന്നാൽ, പ്രതിഷേധിക്കുന്ന വനിതാ പ്രവർത്തകർ ത​​​െൻറ സഹോദരിമാരാണെന്ന്​ അയിശ പറഞ്ഞു.  

ഇമ്രാൻ ഖാൻ തനിക്ക്​ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച്​ 2017 ആഗസ്​തിൽ അയിശ തെഹ്​രീകെ ഇൻസാഫ്​ പാർട്ടിയിൽ നിന്ന്​ പുറത്തുപോയിരുന്നു. പി.ടി.​െഎ സ്​ത്രീകൾക്ക്​ ബഹുമാനവും സുരക്ഷയും നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന്​ ആ​േരാപിച്ച അ​യിശ, പക്ഷേ, നാഷണൽ അസംബ്ലി സീറ്റ്​ രാജി​െവക്കാൻ വിസമ്മതിച്ചിരുന്നു. പാകിസ്​താൻ തെഹ്​രീ​െക ഇൻസാഫ്​ (ഗുലാലെ) എന്ന പേരിൽ പാർട്ടിയും രൂപീകരിച്ചു. 
 

Tags:    
News Summary - PTI women activists throw eggs, tomatoes at Ayesha Gulalai - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.