പാകിസ്താനിൽ പി.പി.ഇ കിറ്റില്ല; പരസ്യമായി പ്രതിഷേധിച്ച 150 ഡോക്ടർമാർ അറസ്റ്റിൽ

ബലൂചിസ്താൻ: കോവിഡ് വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നവർക്ക് സ്വയം സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇ കിറ്റ്) നൽകാത ്തിൽ പ്രതിഷേധം. പാകിസ്താനിലെ ബലൂചിസ്താനിലാണ് പി.പി.ഇ കിറ്റ് കിട്ടാത്തത്തിൽ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവർത്തകർ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.

യങ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ബലുചിസ്താൻ പ്രവിശ്യാ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത 150 പേർ അറസ്റ്റിലായി. പൊലീസും ഡോക്ടർമാരും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി.

മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. ഡ്യൂട്ടിക്ക് ഹാജരാകാതെയാണ് യുവ ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തത്.

പാകിസ്താനിൽ 3,469 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 192 പേർ ബലൂചിസ്താൻ പ്രവിശ്യയിൽ നിന്നാണ്. ചികിത്സയിലായിരുന്ന 50 പേർ മരിച്ചു.

Tags:    
News Summary - PPE Kit: Police arrest 150 protesting doctors, paramedics in Balochistan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.