യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പാ​കി​സ്​​താ​നി​ൽ

ഇ​സ്​​ലാ​മാ​ബാ​ദ്​: യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈക്​ പോംപിയോ ഇം​റാ​ൻ ഖാ​നുമാ​യി കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്​ഥിതിയിലാക്കാനുള്ള നീക്കങ്ങളും കൂടിക്കാഴ്​ചയിൽചർച്ചയായി.

തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ൽ​കാ​നി​രു​ന്ന 30 കോ​ടി ഡോ​ള​റി​​​െൻറ സാ​മ്പ​ത്തി​ക​സ​ഹാ​യം യു.​എ​സ്​ റ​ദ്ദാ​ക്കി​യ​തോ​ടെ ഉ​ല​ഞ്ഞ ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കാ​നും​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ പോം​പി​യോ​യു​ടെ സ​ന്ദ​ർ​ശ​നം.

ജൂ​ലൈ​യി​ൽ ഇം​റാ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​േ​മ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഉ​ന്ന​ത​ത​ല യു.​എ​സ്​ പ്ര​തി​നി​ധി​സം​ഘം പാ​കി​സ്​​താ​നി​ലെ​ത്തു​ന്ന​ത്. ജോ​യ​ൻ​റ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ജ​ന. ജോ​സ​ഫ്​ ഡ​ൻ​ഫോ​ർ​ഡും പോം​പി​യോ​ക്കൊ​പ്പ​മു​ണ്ട്. പോംപിയോ പാക്​ വിദേശകാര്യ മന്ത്ര ി ഷാ മഹ്​മൂദ്​ ഖുറേശിയുമായും സൈനിക മേധാവി ജന. ഖമർ ജാവേദ്​ ബാജ്​വയുമായും ചർച്ച നടത്തി.

Tags:    
News Summary - Pompeo upbeat on 'reset' with Pakistan after meeting new PM Khan-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.