48 പേരുമായി പാക് വിമാനം തകര്‍ന്നുവീണു

 

ഇസ്​ലമാബാദ്​: ഇസ്ലാമാബാദ്: 48 പേരുമായി പുറപ്പെട്ട പാകിസ്താന്‍ വിമാനം ആബട്ടാബാദിലെ മലമ്പ്രദേശത്ത് തകര്‍ന്നുവീണു. മജബിനും പിപ്ലിയനുമിടയിലുള്ള ഹവേലിയനിലാണ് വിമാനം വീണത്. ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷീദും വിമാനത്തിലുണ്ട്. ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട എ.ടി.ആര്‍ പി.കെ-661 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥനായ ഡാനിയല്‍ ഗിലാനി ട്വിറ്ററില്‍ പറഞ്ഞു. ഭാര്യയോടൊപ്പം ജംഷീദ് പി.കെ-661 വിമാനത്തില്‍ സഞ്ചരിച്ചിരുന്നതായി അദ്ദേഹത്തിന്‍െറ സഹോദരന്‍ സ്ഥിരീകരിച്ചു.

ചിത്രാളില്‍ പ്രഭാഷണത്തിനത്തെി മടങ്ങുകയായിരുന്നു ജംഷീദ്. ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 43 യാത്രക്കാരും രണ്ട് എയര്‍ഹോസ്റ്റസുമാരും മൂന്ന് പൈലറ്റുമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരഞ്ഞെന്ന്​ ഹവലിയൻ മേഖലയി​െൽ പ്ര​ാദേശിക സർക്കാർ ഉദ്യോഗസ്​ഥൻ മുഹമദ്​ ഘാൻ റോയി​േട്ടഴ്​സി​നൊട്​ പറഞ്ഞു. 

അപകടത്തില്‍പെടുന്നതിനുമുമ്പ് വിമാനത്തിലെ പൈലറ്റ് അപായസന്ദേശം നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.പെഷാവറില്‍നിന്ന് ചിത്രാളിലേക്ക് പോയ വിമാനം വൈകീട്ട് മൂന്നരക്ക് ഇസ്ലാമാബാദിലേക്ക് മടങ്ങവെയാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി ഉടനെ അപകടസ്ഥലത്തത്തൊന്‍ സുരക്ഷാസേനകളോട് പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടു.

വിമാനം പർവത പ്രദേശത്താണ്​ വീണതെന്നും വീഴുന്നതിന്​ മുമ്പ്​ തന്നെ  തീപിടിച്ചിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു.



2012ല്‍ 121 യാത്രക്കാരും ആറു ജീവനക്കാരുമായി ബോജ എയര്‍ലൈന്‍ ബോയിങ് 737 വിമാനം ഇസ്ലാമാബാദിനടുത്ത് തകര്‍ന്നുവീണിരുന്നു. 2010 ജൂലൈയില്‍ എയര്‍ബസ് 321 പാസഞ്ചര്‍ ജെറ്റ് വിമാനം അപകടത്തില്‍പെട്ട് 152 പേരാണ് മരിച്ചത്.

 

Tags:    
News Summary - PIA flight 'goes missing' on Chitral-Islamabad route: reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.