വ്യാജ ശബ്ദസന്ദേശം പുറത്തുവിട്ട  ചാനലിന് നോട്ടീസ് 

ഇസ്ലാമാബാദ്: അപകടത്തില്‍പ്പെട്ട പാക് വിമാനം പി.കെ- 661ലേതെന്ന പേരില്‍ തെറ്റായ ശബ്ദസന്ദേശം പുറത്തുവിട്ട പാക് ടെലിവിഷന്‍ ചാനലിന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ) നോട്ടീസ് അയച്ചു. ഇലക്ട്രോണിക് പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണ് നടന്നതെന്നും സംഭവത്തെക്കുറിച്ച് ഈ മാസം 15നകം മറുപടി നല്‍കണമെന്നും പി.ഇ.എം.ആര്‍.എ ചാനലിനോട് നിര്‍ദേശിച്ചു. ചാനല്‍ 24 ആണ് തെറ്റായ ശബ്ദസന്ദേശം പ്രക്ഷേപണം ചെയ്തത്. 

ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പാക് അന്താരാഷ്ട്ര വിമാനം എന്‍ജിനുകളിലൊന്നിന്‍െറ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ആബട്ടാബാദിലെ മലമ്പ്രദേശത്ത് ബുധനാഴ്ച തകര്‍ന്നു വീഴുകയായിരുന്നു. അപകടം നടന്നതിനു പിന്നാലെ വിമാനത്തില്‍നിന്ന് ലഭിച്ച അവസാന ശബ്ദസന്ദേശമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഓഡിയോ ക്ളിപ്പ് പ്രചരിച്ചിരുന്നു. ഇത് ചാനല്‍ 24 സംപ്രഷണം ചെയ്യുകയായിരുന്നു. 

ആളുകള്‍ സഹായമപേക്ഷിച്ച് കരയുന്ന ശബ്ദമായിരുന്നു  ഓഡിയോയിലുണ്ടായിരുന്നത്. എന്നാലിത് അപകടത്തില്‍പ്പെട്ട മറ്റൊരു വിമാനത്തില്‍നിന്നുള്ള ശബ്ദമായിരുന്നു. 

ചാനലിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പി.ഇ.എം.ആര്‍.എ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൃത്യമായി മറുപടി നല്‍കാതിരുന്നാല്‍ ഒവുകോടി രൂപ ചാനലിന് പിഴയടക്കേണ്ടി വരും.   

Tags:    
News Summary - PEMRA issues show cause notice to 'Channel24'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.