മാംസ മാർക്കറ്റിൽ ആറു പേർക്ക് കോവിഡ്; ബെയ്ജിങ്ങിൽ വീണ്ടും ലോക്ഡൗൺ 

ബെയ്ജിങ്: ഇടവേളക്കു ശേഷം കോവിഡ് കേസ് സ്ഥിരീകരിച്ചതോടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ചില ഭാഗങ്ങളിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഫെങ്തായ് ജില്ലയിലെ മാംസ മാർക്കറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ആറു പേർക്ക് രോഗം ബാധിച്ചു.

 

ഇതോടെ ബെയ്ജിങ്ങിലെ 11 പാർപ്പിട സമുച്ചയ മേഖലകളിലാണ് ലോക്ഡൗൺ. ആളുകൾ വീട് വിട്ട് പുറത്തിറങ്ങുന്നത് വിലക്കി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു.

രണ്ടു മാസത്തിന് ശേഷമാണ് ബെയ്ജിങ്ങിൽ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ കഴിഞ്ഞ മാസമാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചത്.

Tags:    
News Summary - Parts Of Beijing Put Under Lockdown-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.