Posted On
date_range Updated On
date_range 18കാരൻ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചു
വെസ്റ്റ് ബാങ്ക്: ഹെബ്രോൺ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് 18കാരൻ കൊല്ലപ്പെട്ടു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബദവി മസൽമെ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ഇസ്രയേൽ സൈന്യം കൊണ്ടുപോയതായും ഫലസ്തീൻ അധികൃതർ അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരപ്രാന്തത്തിലെ ഇസ്രയേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. കുടിയേറ്റക്കാരുടെ വാഹനങ്ങൾക്ക് തീവെക്കാൻ ശ്രമിക്കുകയായിരുന്നു യുവാവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.